ഐഫോൺ 7 ന് വമ്പൻ ഓഫറുകളുമായി ഓൺലൈൻ വ്യാപാര കേന്ദ്രങ്ങൾ

ആപ്പിളിന്റെ ജനപ്രിയ ഉൽപന്നം ഐഫോൺ 7 ന് വമ്പൻ ഓഫറുകളുമായി ഓൺലൈൻ വ്യാപാര കേന്ദ്രങ്ങൾ. ആമസോൺ, ഫ്‌ലിപ്കാർട്ട് എന്നിവയ്ക്ക് പിന്നാലെ ഓഫറുമായി പേടിഎമ്മും രംഗത്തെത്തി.

വിവിധ വിഭാഗങ്ങളിലായി പേടിഎം 19,790 രൂപയുടെ കിഴിവാണ് ഐഫോൺ 7 ന് നൽകുന്നത്.
ഐഫോൺ 7 32 ജിബി ഗോൾഡ് ഹാൻഡ്‌സെറ്റ് 45,952 രൂപയ്ക്കാണ് പേടിഎം വിൽക്കുന്നത്. 14,040 രൂപ ഇളവിനൊപ്പം പേടിഎമ്മിന്റെ ചില ഉപഭോക്താക്കൾക്ക് ഐഫോൺ 7 വാങ്ങുമ്പോൾ 5750 രൂപ ക്യാഷ് ബാക്ക് ഓഫറും നൽകുന്നു. ഇതോടെ ആകെ ഇളവ് 19,790 രൂപയാകും.

ആമസോൺ ഇന്ത്യയും ഐഫോൺ 7 വൻ വിലക്കുറവിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ 7 ന്റെ 32 ജിബി വേരിയന്റിന്റെ വില 44,749 രൂപ. 60,000 രൂപ വിലയുള്ള ഐഫോൺ 7 ,,,,44,749 രൂപയ്ക്ക് ലഭിക്കും. ഐഫോൺ 7 ന്റെ 128 ജിബി വേരിയന്റ് വിൽക്കുന്നത് 52,972 രൂപയ്ക്കാണ്. 4.7 ഇഞ്ച് എച്ച്ടി റെറ്റിന ഡിസ്പ്ലെയുള്ള ഫോണിന് 8 മെഗാപിക്‌സൽ പിൻ ക്യാമറയും 1.2 മെഗാപിക്‌സൽ മുൻ ക്യാമറയും ഉണ്ട്. പിൻ ക്യാമറയ്ക്ക് ട്രൂടോൺ ഫ്ളാഷ്, എക്സ്പോഷർ കണ്ട്രോൾ, എന്നിവയ്‌ക്കൊപ്പം 43 എംപി വരെയുള്ള പാനോറാമ ഷോട്ടുകൾ എടുക്കാമെന്നതുമാണ് സവിശേഷത. സിനിമാറ്റിക് വിഡിയോ സ്റ്റബിലൈസേഷൻ, തുടർച്ചയായ ഓട്ടോഫോക്കസ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ആപ്പിളിന്റെ എ8 ചിപ്പാണ് ഫോണിന് ശക്തി പകരുന്നത്. 129 ഗ്രാം ഭാരമാണ് ഫോണിനുള്ളത്. 32ജിബി ഫോണിന് ഇപ്പോൾ വില 21,999 രൂപ തന്നെയാണ്. 12 മെഗാപിക്‌സൽ ക്യാമറ, 4കെ വിഡിയോ റെക്കോഡിങ് തുടങ്ങി ഐഫോൺ 6ടന്റെ പ്രോസസർ അടക്കം പല ഫീച്ചറുകളും എസ്ഇ മോഡലിൽ ലഭ്യമാണ്. ഐഫോൺ 7ന് ആമസോൺ 17,000 രൂപയാണ് ഇളവ് നൽകുന്നതെങ്കിൽ വിവിധ വിഭാഗങ്ങളിലായി പേടിഎം 19,790 രൂപയുടെ കിഴിവാണ് നൽകുന്നത്.

Social Icons Share on Facebook Social Icons Share on Google +