സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി സോണി എക്‌സ്പീരിയ

സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി സോണി എക്‌സ്പീരിയ. സോണിയുടെ പുതിയ ഹാൻഡ്‌സെറ്റ് എക്‌സ്പീരിയ എക്‌സ് ഇസെഡ് പ്രീമിയം ഇന്ത്യയിലെത്തി.

ലുമിനുസ് ക്രോം, ഡീപ് സീ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് എക്‌സ്പീരിയ എക്‌സ്ഇസെഡ് പ്രീമിയം എത്തുന്നത്. ആമസോൺ ഇന്ത്യ വഴി വിൽക്കുന്ന സോണി എക്‌സ്പീരിയ എക്‌സ് ഇസെഡ് പ്രീമിയം ഹാൻഡ്‌സെറ്റിന്റെ ഇന്ത്യയിലെ വില 59,990 രൂപയാണ്. സോണിയുടെ രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയുംഫോൺ വാങ്ങാം. ബുധനാഴ്ച മുതലാണ് വിൽപന.

എക്‌സ്പീരിയ എക്‌സ്ഇസെഡ് പ്രീമിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സ്‌നാപ്ഡ്രാഗൺ 835 പ്രോസസ്സർ തന്നെയാണ്. ഈ പ്രോസസ്സറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്‌ഫോണും ഇതാണഅ. വൈകാതെ വൺപ്ലസ് 5വും ഇതേ പ്രോസസ്സറുമായി എത്തുന്നുണ്ട്. ജൂൺ 22 നാണ് വൺപ്ലസ് 5 ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 4ജിബി റാം ശേഷിയോടെ എത്തുന്ന ഹാൻഡ്‌സെറ്റിന്റെ പ്രധാന പ്രത്യേകത ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 835 പ്രൊസസ്സർ തന്നെയാണ്. മറ്റൊരു പ്രധാന ഫീച്ചർ 64 ജിബി സ്റ്റോറേജ് 256 ജിബി വരെ ഉയർത്താൻ സാധിക്കും ആണ്.ഫൊട്ടോഗ്രാഫിക്ക് ഏറെ പ്രാധാന്യം നൽകുന്ന സോണി ഹാൻഡ്‌സെറ്റുകളിൽ പ്രധാനപ്പട്ടതാണ് എക്‌സ്പീരിയ എക്‌സ്ഇസെഡ് പ്രീമിയം.ഹാൻഡ്‌സെറ്റിൽ 3,230 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി ലൈഫ് വർധിപ്പിക്കാനായി സ്റ്റാമിന മോഡ് ഫീച്ചറുമുണ്ട്.

Social Icons Share on Facebook Social Icons Share on Google +