റിലയൻസ് ജിയോ കുതിക്കുന്നു

രാജ്യത്തെ ടെലികോം വിപണിയിൽ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ കുതിക്കുന്നു. ട്രായിയുടെ ഏപ്രിൽ മാസത്തെ കണക്കുകളിലാണ് ജിയോ ഏകദേശം 40 ലക്ഷം അധികവരിക്കാരെ സ്വന്തമാക്കിയിട്ടുണ്ടെന്ന് പറയുന്നത്. അതേസമയം വരിക്കാരുടെ എണ്ണത്തിൽ എയർടെൽ തന്നയാണ് ഒന്നാം സ്ഥാനത്ത്

പുതിയകണക്കനുസരിച്ച് ജിയോ വരിക്കാരുടെ ആകെ എണ്ണം 11.2 കോടിയിലെത്തി. ഇതോടെ ടെലികോം വിപണയിലെ ജിയോയുടെ ഓഹരി 9.28 ശതമാനത്തിൽ നിന്ന് 9.58 ശതമാനമായി ഉയർന്നു.
ഏപ്രിൽ മാസത്തിൽ ജിയോയ്ക്ക് ലഭിച്ചത് 38.7 ലക്ഷം വരിക്കാരെയാണ്. കഴിഞ്ഞ മാർച്ചിൽ ഇത് 58.3 ലക്ഷം വരിക്കാരായിരുന്നു. വരിക്കാരുടെ എണ്ണത്തിൽ എയർടെൽ തന്നയാണ് ഒന്നാം സ്ഥാനത്ത്(23.54 ശതമാനം). രണ്ടാം സ്ഥാനത്ത് വോഡഫോൺ ഇന്ത്യ(17.86 ശതമാനം), ഐഡിയ സെല്ലുലാർ (16.69 ശതമാനം) ആണ്.
അതേസമയം, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ടാറ്റാ ടെലിസർവീസസ്, ടെലിനോർ എന്നിവയ്ക്ക് പത്ത് ലക്ഷം വീതം വരിക്കാരെ നഷ്ടായി. എയർസെല്ലിന് 0.3 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തിൽ 44.1 ലക്ഷം അധികവരിക്കാരാണ് ചേർന്നത്.
2016 സെപ്തംബറിൽ ആരംഭിച്ച റിലയൻസ് ജിയോയുടെ സൗജന്യ സേവനങ്ങൾ നൽകി 170 ദിവസം കൊണ്ട് പത്ത് കോടി വരിക്കാരെ സ്വന്തമാക്കിയിരുന്നു. ജിയോയുടെ വരവ് മറ്റു ടെലികോം കമ്പനികൾക്ക് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

Social Icons Share on Facebook Social Icons Share on Google +