അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഫ്രാൻസ്

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഫ്രാൻസ്. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണു ഫ്രഞ്ച് പട ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിനു വേണ്ടി സൂപ്പർ താരം ഹാരി കെയ്ൻ ഇരട്ടഗോൾ നേടി.

10 പേരുമായി കളിച്ചാണ് ഇംഗ്ലീഷ് പടയെ ഫ്രാൻസിന്റെ ചുണക്കുട്ടികൾ പരാജയപ്പെടുത്തിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ ഇരു ടീമും ആക്രമണ, പ്രത്യാക്രമണങ്ങളിലൂടെ മുന്നേറി. ഒമ്പതാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽ തൊടുത്ത കെയ്നിന്റെ ഷോട്ട് ഗോളായി മാറി.

അധികം വൈകാതെ ഉംറ്റിറ്റി ഫ്രാൻസിനു സമനില സമ്മാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ റഫേൽ വരെയ്ൻ ചുവപ്പുകാർഡ് കണ്ട് പുറത്തയതിനെത്തുടർന്ന് ഫ്രാൻസ് 10 പേരായി ചുരുങ്ങി. അങ്ങനെ 1996നു ശേഷം ആദ്യമായി ഒരു ഫ്രഞ്ച് താരം സൗഹൃദമത്സരത്തിൽ റെഡ് കാർഡ് കണ്ടു.

രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ ഇംഗ്ലണ്ട് സമനില കണ്ടെത്തി. പിന്നീട്, 78-ാം മിനിറ്റിൽ ഡെംബലയുടെ ഗോൾ ഇംഗ്ലണ്ടിനെ തകർത്തു.

2012നു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തിൽ മൂന്നു ഗോൾ വഴങ്ങുന്നത്.

Social Icons Share on Facebook Social Icons Share on Google +