ആമസോണിന് ഇന്ത്യയിൽ രണ്ട് ലക്ഷം ഉപഭോക്താക്കളുടെ വർധനവ്

ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനിയായ ആമസോണിന് ഇന്ത്യയിൽ രണ്ട് ലക്ഷം ഉപഭോക്താക്കളുടെ വർധനവ്. ഓൺലൈൻ വ്യാപാര മേഖലയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ച ആമസോൺ ലോകത്തിലെ എല്ലായിടത്തും സേവനം എത്തിക്കുന്നുണ്ട്.

ലോകത്തിന്റെ ഏത് സാധനങ്ങൾക്കും എവിടെയിരുന്നും ഉപഭോക്താവിന് ഓർഡർ ചെയ്യാവുന്നതാണ്. കോടിക്കണക്കിന് ആളുകളാണ് 2017 ആയപ്പോഴേക്കും ലോകവ്യാപകമായി ആമസോണിന്റെ സേവനം ഉപയോഗിച്ചത്.
1995 ൽ പുസ്തക വിൽപനയിലൂടെ കടന്നുവന്ന ആമസോൺ പിന്നീട് ഉപ്പു മുതൽ കർപ്പൂരം വരെ ഓൺലൈനിലൂടെ വിൽപന നടത്തുകയായിരുന്നു. 2013ലാണ് ആമസോൺ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. 2017 ആയപ്പോൾ മൂന്ന് കോടി ഉത്പന്നങ്ങൾ ആമസോൺ ഓൺലൈൻ വഴി രാജ്യത്ത് വിറ്റഴിച്ചു. മറ്റ് ഓൺലൈൻ വിപണിയേക്കാളും ശക്തമായ മുന്നേറ്റമാണ് ആമസോൺ ഇന്ത്യയിൽ നടത്തിയത്. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി വാഹനങ്ങളിൽ ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന പുതിയ സംരംഭമായ തത്ക്കാൽ സംവിധാനം കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കുമെന്നും 2015 ൽ തുടക്കമിട്ട ‘ഒരു കപ്പ് ചായ’ പദ്ധതി കൂടുതൽ നഗരങ്ങളിൽ ലഭ്യമാക്കുമെന്നും ആമസോൺ അധികൃതർ വ്യക്തമാക്കി.

Social Icons Share on Facebook Social Icons Share on Google +