എൽജിയുടെ സ്മാർട്ട്ഫോൺ ജി6 ന് വൻ ഓഫർ നൽകി വിൽക്കുന്നു

എൽജിയുടെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ജി6 ന് വൻ ഓഫർ നൽകി വിൽക്കുന്നു. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഇന്ത്യ വഴിയാണ് വിൽപ്പന.

13,000 രൂപ വില കിഴിവിൽ 38,990 രൂപയ്ക്കാണ് എൽജി ജി6 വിൽക്കുന്നത്.
സാംസംങ് ഗ്യാലക്സി എസ്8 അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് എൽജി ജി6 വിപണിയിലെത്തിയത്. എസ്8നെക്കാളും കുറഞ്ഞ വിലയിലാണ് ജി6 വിപണിയിൽ ഇറങ്ങിയിരുന്നത്. 51,990 രൂപയായിരുന്നു തുടക്കത്തിലെ വില.
5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ മെറ്റൽ ബോഡി, ഗൊറില്ല ഗ്ലാസ് ബാക്ക്, ആൻഡ്രോയ്ഡ് ന്യൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം, 2.1 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൻ 821 പ്രൊസെസ്സർ, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, 2ടിബി മെമ്മറി കാർഡ് സപ്പോർട്ട്, 13 മെഗാപിക്സൽ ഡ്യുവർ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 3300 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

Social Icons Share on Facebook Social Icons Share on Google +