ലണ്ടനിലെ ഗ്രെൻഫൽ ടവറിലെ തീപിടിത്തം; പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

17 പേരുടെ മരണത്തിനിരയാക്കിയ പടിഞ്ഞാറൻ ലണ്ടനിൽ 24 നിലയുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് ഏകാംഗ ജഡ്ജിന്റെ കീഴിൽ അന്വേഷണത്തിന് പ്രധാന മന്ത്രി തെരേസ മേ ഉത്തരവിട്ടു. ലങ്കാസ്റ്റർ വെസ്റ്റ് എസ്റ്റേറ്റിൽ ഗ്രെൻഫെൽ ടവറിലാണ് കഴിഞ്ഞ ദിവസം രാജ്യത്തെ നടുക്കിയ തീപിടിത്തമുണ്ടായത്.

അപകടത്തെക്കുറിച്ച് അതിവേഗ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും പ്രാധാന മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ച എല്ലാവരേയും തിരിച്ചറിയാൻ പ്രായാസമാണെന്ന് മെട്രോപൊളിറ്റൻ പോലീസ് കമാണ്ടർ സ്റ്റുവർട്ട് കാൻഡി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

അപകടസ്ഥലം പ്രധാന മന്ത്രി തെരേസ മേ സന്ദർശിച്ചു. തീപിടിത്തമുണ്ടായ ഗ്രെൻഫെൽ ടവറിലെ 120 ഫ്‌ളാറ്റുകളിലായി 600 ഓളം ആളുകളുണ്ടായിരുന്നു. 65 പേരെ അഗ്‌നിശമനസേന രക്ഷിച്ചു. മൂന്ന്, നാല് നിലയിലെ ഏതെങ്കിലും റഫ്രിജറേറ്ററിൽനിന്ന് അഗ്നിബാധ ഉണ്ടായതാകാമെന്നാണു നിഗമനം. അതിവേഗം മുകളിലത്തെ നിലകളിലേക്കും തീപടരുകയായിരുന്നു.

താമസക്കാരിൽ ഭൂരിഭാഗവും മുസ്ലിംകളാണ്. റംസാൻ നോമ്പ് ആരംഭിക്കുന്നതിനു മുമ്പുള്ള പ്രാതൽ കഴിക്കാൻ ഇവർ ഉറക്കമുണർന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. അതിനാലാണ് കൂടുതൽ ആളുകൾക്ക് രക്ഷപ്പെടാൻ സാധിച്ചിരുന്നു.

Social Icons Share on Facebook Social Icons Share on Google +