ജമ്മു-കശ്മീരില്‍ രണ്ട് ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചു

ജമ്മു-കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ലഷ്‌കറെ തോയ്ബ ഭീകര സംഘടനയുടെ ഉന്നത കമാന്‍ഡര്‍ ജുനൈദ് മട്ടു അടക്കം രണ്ട് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ ബിജ്ബിഹാരയില്‍ 8 മണിക്കൂറോളം നീണ്ട സംയുക്ത നടപടിയിലാണ് സൈന്യവും, സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലിസും ചേര്‍ന്ന് ഭീകരരെ വധിച്ചത്. ഒരു ഭീകരന്‍ ജീവനോടെ പിടിയിലായിട്ടുണ്ട്.

നടപടിക്കിടെ സൈന്യത്തിന് നേരെ ഒരു വിഭാഗം ജനങ്ങള്‍ കല്ലെറിഞ്ഞത് സ്ഥലത്ത് സംഘര്‍ഷത്തിന് കാരണമായി. ബുര്‍ഹാന്‍ വാനിക്കും സബ്‌സാര്‍ അഹമ്മദ് ഭട്ടിനും ശേഷം ജുനൈദ് മട്ടുവിനെയും വധിക്കാനായത് ഭീകര വിരുദ്ധ പോരാട്ടത്തില്‍ നിര്‍ണായക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Social Icons Share on Facebook Social Icons Share on Google +