ഗ്രെൻഫൽ ടവറിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി

ലണ്ടനിലെ ഗ്രെൻഫൽ ടവറിലെ  തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. ഇത്രയും ആളുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി മെട്രൊപ്പൊലിറ്റൻ പോലീസ് സ്ഥിരീകരിച്ചു. കൂടുതൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്.

ലണ്ടനിലെ ഗ്രെൻഫൽ ടവറിലെ  തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം നൂറു കവിയാൻ സാധ്യതയുണ്ടെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 75 പേരെയാണ് കാണാതായിരിക്കുന്നത്. ഇവർക്കായും തെരച്ചിൽ തുടരുകയാണ്. 120 അപ്പാർട്ടുമെന്റുകളിലായി 600ൽ അധികം പേരാണു തീപിടിത്ത സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത്. കാണാതായ 75ൽ അധികം പേരെക്കുറിച്ച് ഇനിയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും ഗ്രെൻഫൽ ടവറിലെ അന്തേവാസികളെ സന്ദർശിച്ചു. വളണ്ടിയർമാരുമായും സമൂഹ പ്രതിനിധികളുമായും അവർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി തെരേസാ മേ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു.

Topics:
Social Icons Share on Facebook Social Icons Share on Google +