ഗ്രെൻഫെൽ ടവർ തീപിടിത്തം; മരണസംഖ്യ 58 കവിഞ്ഞു

പടിഞ്ഞാറൻ ലണ്ടനിൽ 24 നിലയുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണം 58 കടന്നതായി റിപ്പോർട്ട്. മരണ സംഖ്യ ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും പോലീസ്.

രാജ്യത്തെ ഞെട്ടിച്ച ലങ്കാസ്റ്റർ വെസ്റ്റ് എസ്റ്റേറ്റിൽ ഗ്രെൻഫെൽ ടവറിലുണ്ടായ തീപിടിത്തത്തിലാണ് മരണസംഖ്യ ഉയർന്ന് കൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്ന കെട്ടിടത്തിൽ ഇനിയും മൃതദേഹങ്ങൾ ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. 100ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രധാന മന്ത്രി തെരേസ മേ ആവശ്യപ്പെട്ടിരുന്നു. അപകട സമയത്ത് പരിസര പ്രദേശങ്ങളിലുള്ളവർ നല്ല രീതിയിൽ തീ അണക്കാൻ ഇടപെടാത്തതിനേയും പ്രധാന മന്ത്രി വിമർശിച്ചു.

തീപിടിത്തമുണ്ടായ ഗ്രെൻഫെൽ ടവറിലെ 120 ഫ്‌ളാറ്റുകളിലായി 600ഓളം ആളുകളുണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും ഗ്രെൻഫൽ ടവറിലെ അന്തേവാസികളെ സന്ദർശിച്ചിരുന്നു. വളണ്ടിയർമാരുമായും സമൂഹ പ്രതിനിധികളുമായും അവർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Social Icons Share on Facebook Social Icons Share on Google +