ജിഎസ്ടി ജൂലൈ 1 മുതൽ തന്നെ നടപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി

ചരക്ക് സേവന നികുതി മുൻ നിശ്ചയിച്ച പ്രകാരം ജൂലൈ 1 മുതൽ തന്നെ നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. ബില്ലുകൾ വെബ്‌സൈറ്റിൽ ലഭ്യമാക്കുന്ന ഇ-വേ ബിൽ സംവിധാനം പ്രവർത്തന ക്ഷമമാകാൻ 4-5 മാസം കൂടി എടുക്കുമെന്നും ഡൽഹിയിൽ ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം ജെയ്റ്റ്‌ലി പറഞ്ഞു.

ഇ-വേ സംവിധാനം നടപ്പാകുന്നതു വരെ നികുതി അടക്കാൻ വ്യാപാരികൾക്ക് 2 മാസത്തെ സാവകാശം നൽകും. സംസ്ഥാന സർക്കാർ ലോട്ടറികൾക്ക് 12 ശതമാനവും സർക്കാർ അംഗീകാരമുള്ള സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവുമാവും നികുതി. 7500 രൂപക്ക് മുകളിലുള്ള ഹോട്ടൽ മുറികൾക്ക് 28 ശതമാനം നികുതിയും ഈടാക്കും.

Topics: ,
Social Icons Share on Facebook Social Icons Share on Google +