മോട്ടോറോള ഫോണുകൾക്ക് വില കുറച്ചു

മോട്ടോറോള ഫോണുകൾക്ക് വില കുറച്ചു. കഴിഞ്ഞ വർഷം വിപണിയിലെ ത്തിയ മോട്ടോ എക്‌സ് ഫോഴ്‌സിന്റെ വിലയാണ് ഇപ്പോൾ കുറച്ചത്.49,999 രൂപയിൽ നിന്നും ഫ്‌ളിപ്പ് കാർട്ടിൽ 12, 999 രൂപയ്ക്കാണ് വിൽക്കുന്നത്.

മോട്ടോറോള പുറത്തിറക്കിയ മോട്ടോ ഡ്രോയ്‌സ് 2 വിന്റെ ഗ്ലോബൽ വേരിയന്റാണ് മോട്ടോ എക്‌സ് എന്ന് അറിയപ്പെടുന്നത്.കഴിഞ്ഞ വർഷം പുറത്തിറക്കിയ എക്‌സ് ഫോഴ്‌സിന്റെ വില 49,999 രൂപയായിരുന്നു.പീന്നിട് വില 34,999 രൂപയിലെത്തി.എന്നാൽ ഇതേ വിലയാണ് ഫ്‌ളിപ്പ് കാർഡിലുടെ 12 999 രൂപയ്ക്ക് വിൽക്കുന്നത്.2016ഫെബ്രുവരിയിൽ പുറത്തിറക്കിയ 32 ജിബി വേരിയന്റിന്റെ വില 49, 999 രൂപയക്കും 64 ജിബി വേരിന്റിന്റെ വില 53,999 രൂപയ്ക്കുമാണ് വിപണിലെത്തിച്ചത്. ഇപ്പോൾ ഈ രണ്ടു മോഡലുകളുടെയും വിലയാണ് പരിമിതകാല ഓഫർ എന്ന നിലയിലാണ് ഫ്‌ളിപ്പ് കാർഡിലൂടെ വിൽക്കുന്നത്. ഓഫർ കാലവധി ജുൺ 21 വരെയാണ.രണ്ട് ദിവസംവരെ ചാർജ് നിൽക്കുന്ന 3760 എംഎം എച്ച് ബാറ്ററിയാണുള്ളത്. ഇരട്ട എൽ സി ഡി ഫ്‌ളാഷ,് ഫോക്ക്‌സ് ഡിറ്റക്ഷൻ ആട്ടോഫോക്കസ് എന്നീ പ്രത്യേകതകളോട് കൂടിയ 21 മെഗ പിക്‌സൽ പ്രധാന ക്യാമറയും 5 മെഗപിക്‌സൽ ക്യാമറയും ആണ് ഫോണിലുളളത്.

https://www.youtube.com/edit?o=U&video_id=Ebn2l3qfhQg

Social Icons Share on Facebook Social Icons Share on Google +