ഇൻഫോസിസിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ടത് 11,000 പേർക്ക്

ഇൻഫോസിസിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ടത് 11,000 പേർക്ക്. ഓട്ടോമേഷൻ, ഐടി മേഖലയിലെ പ്രതിസന്ധി എന്നിവയാണ് കാരണം. കമ്പനിയുടെ 36 മത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓട്ടോമേഷൻ , ഐടി മേഖലയിലെ പ്രതിസന്ധി എന്നിവ കാരണം 11,000 ജോലിക്കാർക്കാണ് ഇൻഫോസിസിൽ തൊഴിൽ നഷ്ടമായത്. കമ്പനിയുടെ 36 മത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഓട്ടോമേഷൻ അടക്കമുളള നടപടികളിലൂടെ വരുമാനം വർധിച്ചതായും റിപ്പോർട്ടുണ്ട്.സ്ഥാപകാംഗങ്ങളുമായി ഡയറക്ടർ ബോർഡിന് ഭിന്നതയുണ്ടെന്ന രീതിയിൽ
പരക്കുന്ന വാർത്തകൾ തെറ്റാണെന്നും അതു മാധ്യമ സൃഷ്ടിയാണെന്നും കമ്പനി വ്യക്തമാക്കി. ഇൻഫോസിസ് സ്ഥാപക മേധാവി എൻ. ആർ .നാരായണമൂർത്തിയടക്കമുളളവർ മുമ്പ് ഡയറക്ടർ ബോർഡിനെതിരെ പരസ്യമായി മായി രംഗത്ത് വന്നിരുന്നു.പ്രതിഫലത്തിന്റെ കാര്യത്തിൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരും സാധാരണ ജീവനക്കാരും തമ്മിലുളള അന്തരം കുറയ്ക്കുന്നതിനുളള
നടപടിയുണ്ടാകും ഉയർന്ന തസ്തികയിലുളളവർക്ക് വലിയ പ്രതിഫലം നൽകുന്നതിനെതിരെയാണ് നാരായണമൂർത്തി ആദ്യം രംഗത്ത് വന്നത്.12,222കോടി രൂപയാണ് മാർച്ച് 31ലെ കണക്ക് പ്രകാരം കമ്പനിയുടെ വരുമാനം

Social Icons Share on Facebook Social Icons Share on Google +