എ.ടി.എമ്മിന് ഇന്ന് അൻപതാം പിറന്നാൾ

നമ്മുടെ നിത്യഉപയോഗത്തിന്റെ ഭാഗമായ എ.ടി.എമ്മിന് ഇന്ന് അൻപതാം പിറന്നാൾ. ലണ്ടനിലാണ് ലോകത്തിലെ ആദ്യത്തെ ശാഖ പ്രവർത്തനം ആരംഭിച്ചത്.

ലോകത്തെമാമ്പാടുമുള്ള ജനങ്ങളുടെ നിത്യോഉപയോഗത്തിന്റെ ഭാഗമായ എടിഎമ്മിന് ഇന്ന് അൻപതാം പിറന്നാൾ ആണ് ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ എന്നാണ് എടിമ്മിന്റെ പൂർണരൂപം. 1967 ജൂൺ 28ന് വടക്കൻ ലണ്ടനിലെ ബാർക്ലേയിസ് ബാങ്കിന്റെ എൻഫീൽഡ് ശാഖയിൽ ആണ് ലോകത്തെ ആദ്യത്തെ എടിഎം പ്രവർത്തനം ആരംഭിച്ചത്. ഗവേഷകനായ ഷെപ്പേർഡ് ബാരൺ ആയിരുന്നു ബാങ്കിന് വേണ്ടി എടിഎം വികസിപ്പിച്ചെടുത്തത്. ബ്രട്ടീഷ് നടൻ റഗ് വെർനയായിരുന്നു എടിഎ#ിമ്മിൽ നിന്ന് ആദ്യം പണം പിൻവലിച്ചത്. എടിഎമ്മിന്റെ അൻപതാം വാർഷികം ഗംഭീരമായി ആയിരുന്നു ആഘോഷിച്ചിരുന്നത്. എൻഫീൽഡ് ശാഖയിലെ എടിഎമ്മിന് സ്വർണം നിറം പൂശിയും ഇടപാടുകാരെ ചുവപ്പ് പരവതാനി വിരച്ചുമാണ് ബാർക്ലേയിസ് എടിഎമ്മിൻറെ അൻപതാം വാർഷികം ആഘോഷിച്ചത് ലോകത്ത് എകദേശം മുപ്പത് ലക്ഷം എടിഎമ്മുകൾ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Social Icons Share on Facebook Social Icons Share on Google +