പൾസർ എൻ എസ് 160 വിപണിയിലെത്തുന്നു

രാജ്യത്തെ പ്രമുഖ ടൂ വീലർ നിർമ്മാതാക്കളായ ബജാജിൽ നിന്നും പുതിയൊരു താരം കൂടി വാഹന വിപണി കീഴടക്കാൻ വരുന്നു.പൾസർ എൻ എസ് 160 രൂപത്തിലും ഭാവത്തിലും അടിമുടി മാറിയാണു വിപണിയിലെത്തുന്നത് എത്തുന്നത്.

മത്സരം ഏറെ കടുത്ത 160 സിസി സെഗ്മെന്ഡറിലേക്കാണ് കമ്പനി തങ്ങളുടെ പുതിയ മോഡൽ അവതരിപ്പിക്കുന്നത്.അടുത്തിടെ ബജാജ് പിൻവലിച്ച പൾസർ എ എസ് 150 യുടെ പിൻഗാമിയായാണു പൾസർ എൻ എസ് 160 എത്തുന്നത്.തുർക്കിയിൽ ബജാജ് ഇതിനകം പൾസർ എൻ എസ് 160 യെ ലഭ്യമാക്കി കഴിഞ്ഞു.ഫ്രണ്ട് എന്റിൽ സിഗിൾ ചാനൽ എബി എസോടെയും ,റിയർ എൻഡിൽ ഡ്രം ബ്രേക്ക് സിസ്റ്റവു മായാണ് തുർക്കിയിൽ എൻ എസ് 160 എത്തുത്.ഇന്ത്യൻ അവതരണത്തിൽ ചെലവു ചുരുക്കത്തിന്റെ ഭാഗമായി എബി എസ് ഇല്ലാത്ത മോഡലാണു എത്താൻ സാദ്ധ്യത.സുസൂക്കി ജിക്‌സർ,ജമഹ എഫ് സി 2.0 ,ഹോണ്ട സി ബി ഹോണറ്റ് 160,ടി വി എസ് അപ്പാച്ചെ, എന്നിവരുമായാകും പൾസർ എൻ എസ് 160 മത്സരിക്കുക.

Social Icons Share on Facebook Social Icons Share on Google +