എമിറേറ്റ്സ് ടവേഴ്സ് ബിസിനസ് പാർക്ക് പദ്ധതി പ്രഖ്യാപിച്ചു

ദുബായിൽ 500 കോടി ദിർഹത്തിന്റെ എമിറേറ്റ്സ് ടവേഴ്സ് ബിസിനസ് പാർക്ക് പദ്ധതി പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഷെയ്ഖ് സായിദ് റോഡിനും ഹാപ്പിനെസ് സ്ട്രീറ്റിനും ഇടയിൽ ദുബായ് ഇന്റർനാഷനൽ ഫൈനാൻഷ്യൽ സെന്ററിനു സമീപമാണു ഈ പദ്ധതി. ദുബായ് ഹോൾഡിങ്ങും ഡിഐഎഫ്സിയും ചേർന്നുള്ള ഈ വമ്പൻ സംരംഭത്തിന്റെ നിർമാണം, ഈ വർഷം തുടങ്ങി നാലു വർഷം കൊണ്ടു പൂർത്തിയാക്കും.

Social Icons Share on Facebook Social Icons Share on Google +