വേൾഡ് എക്സ്പോ 2020 : യുഎഇ പവിലിയൻ നിർമാണ കരാർ അറബ്ടെക് കൺസ്ട്രക്ഷന്

ദുബായിൽ 2020ൽ നടക്കുന്ന വേൾഡ് എക്സ്പോയിൽ യുഎഇ പവിലിയൻ നിർമാണത്തിനുള്ള കരാർ അറബ്ടെക് കൺസ്ട്രക്ഷന് നൽകി. ഈമാസം നിർമാണം ആരംഭിച്ച് 2019 അവസാനത്തോടെ പൂർത്തിയാക്കും. അബുദാബി വിമാനത്താവള നവീകരണം ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികൾ ഏറ്റെടുത്ത കമ്പനിയാണ് അറബ്ടെക്. ലോകപ്രശസ്ത ആർക്കിടെക്ട് ആയ സാന്റിയാഗോ കാലട്രവയാണ്, പവിലിയൻ രൂപകൽപന ചെയ്യുക. ഇതിനായി നടത്തിയ രാജ്യാന്തര മൽസരത്തിൽ ഒൻപതു സ്ഥാപനങ്ങൾ 11 മാതൃകകൾ സമർപ്പിച്ചിരുന്നു.

Social Icons Share on Facebook Social Icons Share on Google +