ജോഹനാസ്ബർഗിൽ അപ്പാർട്ട്‌മെന്റിനു തീപിടിച്ച് ഏഴു പേർ കൊല്ലപ്പെട്ടു

6

ജോഹനാസ്ബർഗിലെ മാബോംങ് ജില്ലയിൽ എല്ലിസ് പാർക്ക് റഗ്ബി സ്റ്റേഡിയത്തിനു സമീപമുള്ള കേപ് യോർക്ക് അപ്പാർട്ട്‌മെന്റിനു തീപിടിച്ച് ഏഴു പേർ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരിൽ രക്ഷപ്പെടാനായി അപ്പാർട്ട്‌മെന്റി്ൽനിന്നും ചാടിയ ഒരാളും ഉൾപ്പെടുന്നു. അൻപതോളം പേരെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. നിയമവിരുദ്ധമായി ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടത്തിനാണു തീപിടിച്ചതെന്നു ജോഹന്നാസ്ബർഗ് മേയർ ഹെർമാൻ മഷാബ മാധ്യമങ്ങളോടു പറഞ്ഞു. 2013ലും ഇതേ അപ്പാർട്ട്‌മെന്റിപൽ തീ പടർന്ന് നാലുപേർ കൊല്ലപ്പെട്ടിരുന്നു.

Topics:
Social Icons Share on Facebook Social Icons Share on Google +