ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ മികച്ച നടികളുടെ പട്ടികയിൽ കാവ്യ മാധവനും

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ മികച്ച നടികളുടെ മത്സര പട്ടികയിൽ കാവ്യ മാധവനും. ആലിയ ഭട്ട്, വിദ്യാ ബാലൻ, റത്‌ന പഥക് ഷാ, തനിഷ്ഠ ചാറ്റർജി എന്നിവരോടാണ് കാവ്യ മത്സരിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ പ്രകടനമാണ് കാവ്യയ്ക്ക് പട്ടികയിൽ ഇടം നൽകിയത്.

ആലിയ ഭട്ട്, വിദ്യാ ബാലൻ, റത്‌ന പഥക് ഷാ, തനിഷ്ഠ ചാറ്റർജി എന്നിവരോടാണ് കാവ്യ മത്സരിക്കുന്നത്. മികച്ച നടൻമാർക്കുള്ള മത്സര പട്ടികയിൽ അമിതാഭ് ബച്ചൻ, ആമീർ ഖാൻ, രാജ്കുമാർ റാവോ, ഹൃത്വിക് റോഷൻ, ലലിത് ബേൽ, ആദിൽ ഹുസൈൻ, സുശാന്ത് സിംഗ രജ്പുത്ത് എന്നിവർ ഇടം നേടി.

മികച്ച സിനിമക്കുള്ള പട്ടികയിൽ പിങ്ക്, ഏ ദിൽ ഹെ മുഷ് കിൽ, സുൽത്താൻ,ജോക്കർ, എം.എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങലാണ് ഉള്ളത്.

മികച്ച സംവിധായകൻ നിതേഷ് തിവാരി, അലംകൃത ശ്രീവാസ്തവ, എസ് എസ് രാജമൗലി , കൊങ്കണ സെൻ ശർമ, വിക്രമാദിത്യ മോട്വാനെ, എൻ പത്മകുമാർ, നിഖിൽ മഞ്ജു തുടങ്ങിയവരാണ് മികച്ച സംവിധായകരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +