പ്രണവ് മോഹൻലാലിന് ആശംസകളുമായി ദുൽഖർ സൽമാൻ

സിനിമയിൽ നായകനായി അരങ്ങേറുന്ന പ്രണവ് മോഹൻലാലിന് ആശംസകളുമായി ദുൽഖർ സൽമാൻ. ഫെസ്ബുക്ക് പോസ്റ്റിലാണ് പ്രണവിന് ദുൽഖർ ആശംസയറിച്ചത്.

പ്രണവ് നായകനാകുന്ന ചിത്രം ‘ആദി’യുടെ ടീസറും പോസ്റ്റിനൊപ്പം ദുൽഖർ പങ്കുവെച്ചു. ദുൽഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി. പ്രിയപ്പെട്ട അപ്പു എന്ന് സംബോധന ചെയ്താണ് ദുൽഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്ന അപ്പുവിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ദുൽഖർ കുറിച്ചു. സ്റ്റണ്ട് സീനുകൾക്കായി നീയെടുക്കുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് അറിയാം. നിന്റെ കടന്നുവരവ് എല്ലാവർക്കും മനോഹരമായ ഒരു അനുഭവമായിരിക്കും. നീ സിനിമയിൽ തകർത്ത് മുന്നേറുമെന്ന് നമുക്കെല്ലാം അറിയാമെന്നും ദുൽഖർ കുറിച്ചു.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി. പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രം എന്ന നിലയിൽ ഇതിനോടകം തന്നെ ‘ആദി’ ശ്രദ്ധിക്കപ്പെട്ടു. സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവിന് ആശംസകൾ അറിയിച്ച് മോഹൻലാൽ നേരത്തേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

Social Icons Share on Facebook Social Icons Share on Google +