ജിഎസ്ടി :ടെലികോം രംഗത്തും വിലക്കയറ്റം പ്രകടം

ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ ഉണ്ടായ വിലക്കയറ്റം ടെലികോം രംഗത്തും പ്രകടമാകുന്നു. റീച്ചാർജ്ജ് തുകയിൽ നികുതിയിനത്തിൽ ഈടാക്കുന്ന തുകയിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജി.എസ്.ടി നടപ്പിലാക്കിയതു മുതൽ പല മേഖലകളിലും സാധാരണക്കാരുടെ കൈപൊള്ളിച്ച് വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. ഇപ്പോഴിത മൊബൈൽ-ടെലികോം മേഖലകളെയും വിലക്കയറ്റം ബാധിച്ചിരിക്കുന്നു. റീചാർജ് തുകയിൽ നികുതിയിനത്തിൽ ഈടാക്കുന്ന തുകയിൽ വൻവർധനയാണ് ഉണ്ടായിരിക്കുന്നത്.
ഒറ്റയടിക്ക് അഞ്ചുരൂപയുടെ വരെ വർധനയാണ് ജിഎസ്ടിക്കു പിന്നാലെയുണ്ടായത്.

ജിഎസ്ടിക്കു മുൻപ് 100 രൂപയ്ക്ക്  റീചാർജ് ചെയ്താൽ 86 രൂപ കിട്ടിയിരുന്നിടത്ത് ഇപ്പോൾ 81.75 രൂപ മാത്രമാണ് ലഭിക്കുക.  അതായത് ജിഎസ്ടി നമുക്ക്‌നഷ്ടമാക്കുന്നത് ുപോയത് അഞ്ച് രൂപ. നൂറ് രൂപയ്ക്ക് റീചാർജ് ചെയ്താൽ 19 രൂപ വെറുതേപോകുമെന്ന് ചുരുക്കം.

മൊബൈൽ സേവനങ്ങളുടെ നികുതി 15ൽനിന്ന് 18 ശതമാനമായി ജിഎസ്ടിയിൽ ഉയർത്തിയതാണ് മൊബൈൽ സംസാരം ചെലവേറിയതാക്കിയത്.

ഫുൾ ടോക്ടൈം, എക്‌സ്ട്രാ ടോക്ടൈം തുടങ്ങിയ ഓഫറുകൾ കണ്ടെത്തി ചാർജ് ചെയ്യുക മാത്രമാണ് ഈ നഷ്ടത്തിൽനിന്ന് രക്ഷ നേടാനുള്ള ഏക മാർഗം.

അതേസമയം, ജിഎസ്ടിക്കുശേഷവും ബിഎസ്എൻഎൽ അടക്കമുള്ള ഒരു കമ്പനികളും ഓഫറുകളിൽ ടോക്ടൈമിന് കുറവ് വരുത്തിയിട്ടില്ല. നികുതി വർധനയിലെ നഷ്ടം തൽകാലം സഹിക്കാനാണ് തീരുമാനം.

എന്നാൽ ഇന്റർനെറ്റും ടോക്ടൈമുമെല്ലാം പൂർണമായും സൗജന്യമായി നൽകിയിരുന്ന ചില സ്വകാര്യ കമ്പനികൾക്ക് ജിഎസ്ടി അടക്കേണ്ടി വരുന്നതോടെ ആ സൗജന്യം പിൻവലിക്കുന്നതിനുള്ള സാധ്യതയുമുണ്ട്.
അങ്ങിനെയെങ്കിൽ ജിഎസ്ടി മൂലം സൗജന്യവും നിൽക്കും കോൾ നിരക്കുമേറും

Social Icons Share on Facebook Social Icons Share on Google +