അമ്യൂസ്‌മെന്റ് പാർക്കുകൾക്കുള്ള ജി.എസ്.ടി നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകും

അമ്യൂസ്‌മെന്റ് പാർക്കുകൾക്കുള്ള ജി.എസ്.ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് കുറക്കണമെന്ന് ആവശ്യപ്പെട്ട് അമ്യൂസ്‌മെന്റ് പാർക്ക് സംഘടന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകും. ഉയർന്ന ജി.എസ്.ടി നിരക്കായതിനാൽ ടിക്കറ്റ് നിരക്ക് കൂട്ടേിവരുമെന്നും സംഘടന ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു.

28 ശതമാനമെന്ന ഉയർന്ന നിരക്കിലമു ജി.എസ്.ടി നിരക്ക് ഏർപ്പെടുത്തുന്നതോടെ അമ്യൂസ്‌മെന്റ് ഇൻഡസ്ട്രി കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് അമ്യൂസ്‌മെന്റ് പാർക്‌സ് ആൻഡ് ഇൻഡസ്ട്രീസ് ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. അമ്യൂസ്‌മെന്റ് പാർക്കുകളിൽ എത്തുന്ന 80 ശതമാനം ജനങ്ങളും ഇടത്തരം വിഭാഗത്തിൽ പെടുന്നവരാണ് ഇവർക്കെതിരെ 28 ശതമാനം നികുതി ചുമത്തുന്നത് തെറ്റായ നടപടിയാണെന്നും സംഘടന പ്രസിഡന്റ് ടി.എസ്.അശോകൻ പറഞ്ഞു.

നികുതിഭാരം കുറക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. നികുതിഭാരം കൂടിയ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനും കേരളത്തിലെ അമ്യൂസ്‌മെന്റ് പാർക്കുകൾ തീരുമാനിച്ചതായും സംഘടന ഭാരവാഹികൾ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ നികുതി പൂർണ്ണമായും ഒഴിവാക്കി നൽകണമെന്നും സംഘടന ആവശ്യപ്പെടുന്നു. റെസ്റ്ററന്റ് ഇൻഡസ്ട്രിയെ വേർതിരിച്ചപോലെ പാർക്കുകളെയും നികുതിയുടെ കാര്യത്തിൽ വിവിധ കാറ്റഗറികളായി തിരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

Social Icons Share on Facebook Social Icons Share on Google +