പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയക്കാനായി പുതിയ കടമ്പ

പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയക്കാനായി ബന്ധപ്പെട്ട രേഖകൾ 48 മണിക്കൂർ മുമ്പ് ഹാജരാക്കി അനുമതി വാങ്ങണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് വൻ തിരിച്ചടിയാകുന്നു. കേന്ദ്ര സർക്കാരിന്റെ ഈ പുതിയ കടമ്പ വഴി മൃതദേഹങ്ങൾ ഇനി നാട്ടിലെത്തുന്നത് വൈകുമെന്നാണ് പരാതി. പ്രവാസികളുടെ മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിൽ എത്തിയ്ക്കാനായി കഴിഞ്ഞ യുപിഎ സർക്കാർ കൊണ്ടുവന്ന നിയമങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്.

വിദേശത്തു നിന്നും മൃതദേഹം നാട്ടിലെത്തിക്കലുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു.

Topics: ,
Social Icons Share on Facebook Social Icons Share on Google +