രവി ശാസ്ത്രിയുടെ നിയമനത്തിന് അംഗീകാരം

ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകനായുള്ള രവി ശാസ്ത്രിയുടെ നിയമനത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ അംഗീകാരം. ജൂലൈ 22 മുതലാണ് നിയമനം. എന്നാൽ, മുൻ താരങ്ങളായ രാഹുൽ ദ്രാവിഡിനേയും സഹീർ ഖാനേയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കൺസൽട്ടന്റുകളാക്കാനുള്ള തീരുമാനത്തിൽ വ്യക്തമായ നിലപാട് അറിയിച്ചില്ല.

സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ യോഗത്തിലാണ് തീരുമാനങ്ങൾ. രവി ശാസ്ത്രിയെ പരിശീലകനായി നിയമിക്കുന്നതിന് ക്രിക്കറ്റ് ഉപദേശക സമിതി സമർപ്പിച്ച മുഴുവൻ ശുപാർശകളും സ്വീകരിച്ചതായി ഭരണസമിതി വ്യക്തമാക്കി. മറ്റ് പരിശീലകരെ സംബന്ധിച്ച് ശാസ്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കും. പരിശീലക ടീമിന്റെ നിർണായകമായ മൂന്ന് നിയമനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, മുഖ്യപരിശീലകനുമായി കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂവെന്നും ഭരണസമിതി വ്യക്തമാക്കി.

ഇന്ത്യൻ ടീമിന്‍റെ സപ്പോർട്ടിങ് സ്റ്റാഫുകളെ നിശ്ചയിക്കുന്നത് രവി ശാസ്ത്രിയുമായി ചർച്ച നടത്തിയശേഷം മതിയെന്നാണ് തീരുമാനമെന്ന് സമിതി അധ്യക്ഷൻ വിനോദ് റായി അറിയിച്ചു.

പുതിയ പരിശീലകന്റെ വേതനം, സപ്പോർട്ടിങ് സ്റ്റാഫുകളുടെ നിയമനം എന്നിവ തീരുമാനിക്കുന്നതിനായി നാലംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.

എഡുലുജി, ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി എന്നിവർ അംഗങ്ങളായ കമ്മിറ്റി ജൂലൈ 19ന് വീണ്ടും യോഗം ചേരും. ഈ കമ്മിറ്റിയുടെ ശുപാർശകൾ ജൂലൈ 22ന് ഭരണസമിതിക്ക് സമർപ്പിക്കും.
നേരത്തെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ്, ബോളിങ് വിഭാഗങ്ങളിൽ ഉപദേശവും പരിശീലനവും നൽകാൻ രാഹുൽ ദ്രാവിഡ്, സഹീർ ഖാൻ എന്നിവരെ നിയമിച്ച നടപടിയിൽ രവിശാസ്ത്രി അതൃപ്തി അറിയിച്ചിരുന്നു.
തന്റെ അധികാരപരിധിയിലേക്ക് ഇടപെട്ടുവെന്നായിരുന്നു രവി ശാസ്ത്രിയുടെ ആക്ഷേപം.

Topics: ,
Social Icons Share on Facebook Social Icons Share on Google +