എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റണ്‍വേയില്‍ തെന്നി; ആളപായമോ നാശനഷ്ടങ്ങളോ ഇല്ല

ദുബായില്‍ നിന്ന് മംഗലാപുരത്തേയ്ക്ക് പോയ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റണ്‍വേയില്‍ തെന്നി. ആളപായമില്ല. സംഭവത്തില്‍ റൺവേയിലെ ലൈറ്റുകൾ പൊട്ടിയതൊഴിച്ചാൽ മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.  മോശം കാലാവസ്ഥയാണ് സംഭവത്തിന് കാരണമെന്ന് അറിയുന്നു.

ദുബായില്‍ വിമാനത്താവളം ടെര്‍മിനല്‍ രണ്ടില്‍ നിന്ന് പുറപ്പെട്ട ഐ എക്‌സ് 814 എന്ന ബോയിങ് 737 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പടെ 185 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ട് പിഞ്ചു കുട്ടികളും ഉണ്ടായിരുന്നതായി വിമാന കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു.

Social Icons Share on Facebook Social Icons Share on Google +