വിമ്പിൾഡൺ പുരുഷ കിരീടം റോജർ ഫെഡററിന്; മിക്‌സഡ് ഡബിൾസ് കിരീടം മാർട്ടിന ഹിംജിസ് – ജാമി മുറെ സഖ്യത്തിന്

വിമ്പിൾഡൺ പുരുഷ കിരീടം റോജർ ഫെഡററിന്. മറിൻ സിലിക്കിനെ പരാജയപ്പെടുത്തിയാണ് ഫെഡറർ തന്റെ എട്ടാമത് വിമ്പിൾഡൺ കിരീടം സ്വന്തമാക്കിയത്.
സ്‌കോർ 6-3, 6-1, 6-4.
35കാരനായ ഫെഡററുടെ 19ആം ഗ്രാൻഡ് സ്ലാം കിരീടമാണ് ഇത്.

മിക്‌സഡ് ഡബിൾസിൽ മാർട്ടിന ഹിംജിസ് – ജാമി മുറെ സഖ്യം കിരീടം നേടി. ഹെൻറി കോൺടിനെൻ – ഹീതർ വാട്‌സൺ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്.
സ്‌കോർ 6-4, 6-4.
മറ്റ് കളിക്കർക്കൊപ്പം ചേർന്ന് മിക്‌സഡ് ഡബിൾസ് കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇരുവരും ഒരുമിച്ചുള്ള ആദ്യ മിക്‌സഡ് ഡബിൾസ് കിരീടമാണ് ഇത്.

Social Icons Share on Facebook Social Icons Share on Google +