നടിയെ ആക്രമിച്ച കേസിലെ തെളിവായ ഒരു മെമ്മറി കാർഡ് പോലീസ് കണ്ടെടുത്തു

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തെളിവായ ഒരു മെമ്മറി കാർഡ് പോലീസ് കണ്ടെടുത്തു. അഡ്വക്കേറ്റ് പ്രതീഷ് ചാക്കോയുടെ ജൂനിയറിൽ നിന്നാണ് ഇത് കണ്ടെടുത്തത്. ഇതിലെ ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞതാണോ എന്ന് ഉറപ്പാക്കാൻ ഫോറൻസിക് പരിശോധന നടത്തും.

അതേ സമയം ദിലീപിനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ അൽപസമയത്തിനകം പരിഗണിക്കും.

അതേസമയം സമാന മനസ്‌കർക്കുള്ള സന്ദേശമായാണ് ദിലീപിന് ജാമ്യം നിഷേധിച്ചതെന്ന് അങ്കമാലി മജിസ്‌ടേറ്റ് കോടതിയുടെ ഉത്തരവ്. ദിലീപിനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമെന്നും ഉത്തരവിൽ പറയുന്നു.

Social Icons Share on Facebook Social Icons Share on Google +