രാമായണ മാസത്തിന് ആരംഭം കുറിച്ച് നാലമ്പല ദർശനത്തിന് തുടക്കം

രാമായണ മാസത്തിന് ആരംഭം കുറിച്ചുകൊണ്ട് നാലമ്പല ദർശനത്തിന് ഇന്നു മുതൽ തുടക്കമാവും. ഭക്തരെ സ്വീകരിക്കാൻ ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

ഒരു ദിവസം കൊണ്ട് രാമ ലക്ഷ്മണ ഭരത ശത്രുഘ്‌നൻമാരെ വണങ്ങിയാൽ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിർമ്മാല്യം തൊഴുത ശേഷം ഉഷപൂജയ്ക്ക് മുമ്പ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരത ക്ഷേത്രത്തിലെത്തണം. തുടർന്ന് ഉച്ചയ്ക്ക് മുമ്പ് മൂഴിക്കുളത്തെ ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്‌ന ക്ഷേത്രത്തിലും ദർശനം പൂർത്തിയാക്കി തൃപ്രയാറിൽ മടങ്ങിയെത്തുന്നതോടെ നാലമ്പല ദർശനം പൂർത്തിയാകും.

ദ്വാപര യുഗത്തിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രങ്ങൾ ക്ഷേത്രം സ്ഥാനികൾക്ക് ലഭിച്ചുവെന്നും ഇത് പിന്നീട് നാലിടത്തായി പ്രതിഷ്ഠിച്ചുവെന്നാണ് ഐതഹ്യം. കർക്കിടക പുലരിയിൽ നാലമ്പല ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക. ഭക്തജനങ്ങൾക്കായി ക്ഷേത്രങ്ങളിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Social Icons Share on Facebook Social Icons Share on Google +