രാഷ്ട്രീയ-ധനലാഭത്തിന് വേണ്ടി സംസ്ഥാന സർക്കാർ അഴിമതി നടത്തുകയാണെന്ന് എം.എം.ഹസൻ

രാഷ്ട്രീയ ലാഭത്തിനും ധനലാഭത്തിനും വേണ്ടി സംസ്ഥാന സർക്കാർ അഴിമതി നടത്തുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. റവന്യൂ നഷ്ടം നികത്താനാണ് മദ്യനയം നടപ്പിലാക്കിയത്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുളള ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് കെ.പി.സി.സി സംഘടിപ്പിച്ച മദ്യവ്യാപനത്തിന് എതിരായ ജനകീയ സദസിൽ സംസാരിക്കുക ആയിരുന്നു എം.എം.ഹസൻ.

Topics:
Social Icons Share on Facebook Social Icons Share on Google +