അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്‍റെ വെടിവെയ്പ്; ഒരു ഇന്ത്യന്‍ സൈനികനും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടു. മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

രജൗരി സെക്ടറിൽ വെടിനിർത്തൽ ലംഘിച്ചു പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണ് നായിക് മുദ്ദസർ അഹമ്മദും പൂഞ്ച് മേഖലയിലുണ്ടായ ഷെല്‍ ആക്രമണത്തിൽ ഏഴു വയസ്സുകാരി സെയ്ദയും കൊല്ലപ്പെട്ടത്. ബങ്കറിനു മേല്‍ മോര്‍ട്ടാര്‍ ഷെല്‍ പതിച്ചാണ് ജവാന്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി ലംഘിച്ചു രാവിലെ 7.30 ഓടെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

പാകിസ്താന്റെ ഭാഗത്തു നിന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും തുടരുകയാണെന്ന് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചു. ഇന്ത്യ സംയമനം പാലിക്കുകയാണെന്നും എന്നാല്‍ പരിധി വിട്ടാല്‍ ശക്തമായ മറുപടി നല്‍കുമെന്നും സൈനീക വക്താക്കൾ വ്യക്തമാക്കി . മഞ്ചകോട്ടയിൽ പാക്കിസ്ഥാൻ നടത്തിയ മറ്റൊരു വെടിപ്പിൽ രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്.

Social Icons Share on Facebook Social Icons Share on Google +