ജയ്ഹിന്ദ് ടിവി എക്‌സ്‌ക്യൂട്ടിവ് എഡിറ്റർ ജെ .എസ് ഇന്ദുകുമാറിന്

റോട്ടറി ഇന്‍റർനാഷണലിന്‍റെ മീഡിയ എകസലൻസ് പുരസ്‌കാരത്തിന് ജയ്ഹിന്ദ് ടിവി എക്‌സ്‌ക്യൂട്ടിവ് എഡിറ്റർ ജെ .എസ് ഇന്ദുകുമാർ അർഹനായി. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഒ.രാജഗോപാൽ എംഎൽഎയ്ക്കും നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ റവ. ജി. ക്രിസ്തുദാസിനുമാണ്. കർമ്മശ്രേഷ്ഠ പുരസ്‌ക്കാരം ശ്രീറാം വെങ്കിട്ടരാമൻ ഐഏഎസിനും സമ്മാനിക്കും. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റായി കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരിക്കും മികച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റായി ശ്രീമതി ആഷ സനിലും മികച്ച വ്യവസായ സംരംഭകനായി കൊച്ചി സി ആർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സി.ആർ ജോർജും തെരഞ്ഞെടുക്കപ്പെട്ടു. റോട്ടറി ക്ലബ്ബ് ഓഫ് ട്രിവാൻഡ്രം റോയൽ ഏർപ്പെടുത്തിയ പുരസ്‌കാരം ബുധനാഴ്ച തിരുവനന്തപുരത്ത് സമ്മാനിക്കും .

Social Icons Share on Facebook Social Icons Share on Google +