രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് കേരളത്തിൽ പൂർത്തിയായി

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് കേരളത്തിൽ പൂർത്തിയായി. സംസ്ഥാനത്തെ എം,എൽ എമാർ വോട്ട് രേഖപ്പെടുത്തി. അഞ്ച് മണിവരെയാണ് വോട്ടെടുപ്പ് സമയം.

രാവിലെ പത്ത് മണിക്കാണ് വോട്ട് എടുപ്പ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ രാവിലെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. പിന്നാലെ മറ്റ് എം,ൽ എ മാരും വോട്ട് രേഖപ്പെടുത്തി. മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും എസ്. ശർമ്മയുമായിരുന്നു റിട്ടേണിംഗ് ഓഫീസർമാർ. 138 എം.എൽ എ മാരായണ് സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയത്. മുസ്ലീംലീഗ് പ്രതിനിധി പാറക്കൽ അബ്ദുള്ള തമിഴനാട് നിയമസഭയിലാണ് വോട്ട് രേഖപ്പെടപുത്തിയത്. കേരളത്തിൽ നിന്നുള്ള എം.പി മാർ പാർലമെന്റിലും വോട്ട് രേഖപ്പെടുത്തി.സംസ്ഥാനത്തെ ഒരു എം.എൽ.എയുടെ വോട്ടിന്റെ മൂവല്യും 152 ആണ് . എൽ .ഡി.എഫ് പക്ഷത്ത് 91 ഉം യു.ഡി.എഫ് പക്ഷത്ത് 39 എം.എൽ എ മാരുമാണുള്ളത്. കേരള കോൺഗ്രസ് എമ്മിന് 6 എം.എൽ എമാർ ഉണ്ട് .ബി. ജെ. പി ക്ക് ഒരു എംഎൽ എ ആണുള്ളത്. പി. സി ജോർജ്ജ് ആണ് ഇരു മുന്നണിയിലും പെടാത്ത മറ്റൊരു എംഎൽ എ.

കണക്ക് കൂട്ടലുകൾ തെറ്റിയില്ലെങ്കിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് കേരളത്തിൽ നിന്നും ഒ. രാജഗോപാലിന്റെ വോട്ട് മാത്രമെ ലഭിക്കുകയുള്ളു. ബാക്കി 138 എം.എൽ എ മാരുടെയും എം.പി. മാരുടെയും വോട്ട് പ്രതിപക്ഷ സ്ഥാനാർത്ഥിയായ മീരാ കുമാറിന് ലഭിച്ചിട്ടുണ്ടാകും എന്നാണ് കണക്കുകൂട്ടൽ

Social Icons Share on Facebook Social Icons Share on Google +