അടുക്കളയില്ലാത്ത ഒരു റസ്റ്റോറന്റ്… അതാണ് കൊച്ചിയിലെ പനമ്പിള്ളി നഗറിലുള്ള പ്രൈമേറ്റ്

അടുക്കളയില്ലാത്ത ഒരു റസ്റ്റോറന്റ്, അതാണ് കൊച്ചിയിലെ പനമ്പിള്ളി നഗറിലുള്ള പ്രൈമേറ്റ് എന്ന റസ്റ്റോറന്റ്. പച്ചക്കറികളും പഴവർഗങ്ങളും വിത്തുകളുമെല്ലാം പാചകം ചെയ്യാതെ കഴിക്കണം എന്നതാണ് ഈ റസ്റ്ററന്റ് നൽകുന്ന സന്ദേശം. എൽദോ പച്ചിലക്കാടൻ എന്ന യുവ സംരംഭകനാണ് ഈ ആശയത്തിന് പിന്നിലുള്ളത്.

ഇന്ത്യയിൽതന്നെ ആദ്യമായിട്ടായിരിക്കും അടുക്കളയില്ലാത്ത ഒരു റസ്റ്ററന്റ് പ്രവർത്തിക്കുന്നത്.. പാചകം ചെയ്യുന്ന ഭക്ഷണം ഇവിടെ നൽകുന്നില്ല എന്നതാണ് ഈ ഹോട്ടലിനെ വ്യത്യസ്തമാക്കുന്നത്. വിദേശങ്ങളിൽ മാത്രം കൺ്വരുന്ന ഒരു ഭക്ഷണരീതി, അതുകൊൺാണ് കിച്ചണിനുപകരം കട്ടിംഗ് ടേബിൾ മാത്രം ഈ റസ്റ്റോറന്റിൽ ഒരുക്കിയിട്ടുള്ളത്.

മനുഷ്യശരീര പ്രകൃതിക്ക് അനുയോജ്യമായ ഭക്ഷണം എന്നത് പച്ചക്കറികളും പഴങ്ങളും ആണ്. ഇവയെല്ലാം പ്രകൃതിയിൽ നിന്ന് കിട്ടുന്ന അവസ്ഥയിൽ തന്നെ ഭക്ഷിക്കണം എന്നാണ് ആർക്കിടെക്ടായ എൽദോ പച്ചിലക്കാടൻ പറയുന്നത്. മനുഷ്യൻ കഴിക്കുന്ന ഭക്ഷണം ആരോഗ്യദായകം മാത്രമല്ല ആകേണ്ടൺത്, രുചിയുള്ളതുകൂടി ആയിരിക്കണം. മാത്രമല്ല കാഴ്ചയും ഗന്ധവും ആകർഷകമായിരിക്കണം. ഇതെല്ലാമടങ്ങിയ രുചിക്കൂട്ടുകളുമായാണ് പ്രൈമേറ്റ് എന്ന റസ്റ്ററന്റ് പ്രവർത്തിക്കുന്നത്.

പ്രകൃതിയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന നല്ലയിനം പച്ചക്കറികൾ, പഴങ്ങൾ, ഡ്രൈഫ്രൂട്ട്‌സ്, നട്ട്‌സ്, തേൻ, കരിക്ക് തുടങ്ങിയവ കൊൺാണ് വിഭവങ്ങൾ ഒരുക്കുന്നത്. നിശ്ചിത അളവിൽ മിക്‌സ് ചെയ്‌തെടുത്ത് ആവശ്യത്തിന് മസാലയും ചേർത്ത് വിവിധ രുചികളിൽ ഭക്ഷണം തയ്യാറാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപരിച്ച് കിടക്കുന്ന രുചികൾ ഇവിടെ അവതരിപ്പിക്കുന്നു. അതും വേവിക്കാതെ തന്നെ. ബിരിയാണി, ബർഗർ, സൂപ്പ്, പാസ്ത, സൂപ്പ് അങ്ങനെ പോകുന്നു രുചിവൈവിധ്യം.

രാവിലെ 8 മുതൽ വൈകീട്ട് 8 വരെ പ്രവർത്തിക്കുന്ന പ്രൈമേറ്റ് കൂടുതൽ വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് അണിയറപ്രവർത്തകർ. ആശയപ്രചരണം വ്യാപിച്ച് കഴിഞ്ഞാൽ വേവിക്കാത്ത ഭക്ഷണം കഴിക്കുന്നവരെ കൂടുതൽ സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിയും. അതുവഴി ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ കഴിയും എന്നും എൽദോ പച്ചിലക്കാടൻ വിശ്വസിക്കുന്നു.

Social Icons Share on Facebook Social Icons Share on Google +