കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമയുമായി വിനയന്‍

കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ സിനിമ വരുന്നു. സംവിധായകൻ വിനയനാണ് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. ദുരൂഹമായി അവശേഷിക്കുന്ന കലാഭവൻ മണിയുടെ മരണവും ഈ സിനിമയിൽ പ്രമേയമാകുമെന്ന് വിനയൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു… ജയ്ഹിന്ദ് എക്‌സ്‌ക്ലൂസീവ്…

മലയാള സിനിമയുടെ മണിമുഴക്കം നിലച്ചിട്ട് ഒരു വർഷത്തിലേറെ ആകുന്നു. കാലം കടന്നുപോകുമ്പോഴും ചിരിമണികിലുക്കത്തിന് ഇന്നും മരണമില്ല. അനശ്വര കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച മണിയുടെ ഓർമ്മകളെ ഒരിക്കൽ കൂടി അരക്കിട്ട് ഉറപ്പിക്കുകയാണ് സംവിധായകൻ വിനയൻ.

മണിയുടെ കലയും ജീവിതവും അനാവരണം ചെയ്യുന്നതാണ് സിനിമ. കലാഭവൻ മണിയുടെ മരണം സംവിധായകന്റെ കാഴ്ചപ്പാടിലൂടെ സിനിമയിൽ ഉണ്ടാകുമെന്നും വിനയൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ടവരോട് വരേണ്യവർഗ്ഗത്തിനുള്ള സമീപനം ചിത്രത്തിന്റെ കഥാഗതിയിൽ ഉൾക്കൊള്ളും.

Social Icons Share on Facebook Social Icons Share on Google +