ടെലികോം രംഗത്ത് വൻ ചലനമുണ്ടാക്കി വീണ്ടും റിലയൻസ് ജിയോ

ടെലികോം രംഗത്ത് വൻ ചലനമുണ്ടാക്കി വീണ്ടും മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. ലോക ടെലികോം രംഗത്തെ ആദ്യ സൗജന്യ 4ജി സ്മാർട്‌ഫോൺ റിലയൻസ് ജിയോ അവതരിപ്പിച്ചു. ഫോൺ സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനമെങ്കിലും 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം. ഈ തുക മൂന്ന് വർഷത്തിന് ശേഷം തിരിച്ച് നൽകും. ജിയോ ഫോണിൽനിന്നുള്ള എല്ലാ വോയിസ് കോളുകളും സൗജന്യമാണ്. ഓഗസ്റ്റ് 15 മുതൽ 153 രൂപയ്ക്ക് ജിയോ ഫോൺ വഴി അൺലിമിറ്റഡ് ഡേറ്റ നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം.

Social Icons Share on Facebook Social Icons Share on Google +