ലോകാത്ഭുതങ്ങളെ കാപ്പിക്കപ്പിലൊതുക്കി ബെര്‍ക്ക് അര്‍മഗന്‍

സഞ്ചാരികളിൽ വ്യത്യസ്തനാണ് 22കാരനായ ബെർക്ക് അർമഗൻ. സന്ദർശിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ തയ്യാറാക്കി സൂക്ഷിക്കുന്ന തുർക്കി സ്വദേശിയായ ബെർക്കിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ വരകൾ തന്നെയാണ്. കടലാസ് കാപ്പി കപ്പുകളാണ് അദ്ദേഹം തന്റെ ചിത്രരചനയ്ക്കായി തെരഞ്ഞെടുക്കുന്നത്. മിക്കവാറും സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ് തന്നെ അവിടെ നിന്നും പകർത്തേണ്ട ചിത്രം മനസ്സിൽ കണക്കുകൂട്ടുമെങ്കിലും ചിലപ്പോഴെങ്കിലും ചില കാഴ്ചകൾ മനസ്സിനെ കീഴടക്കാറുണ്ടെന്ന് ബെർക്ക് പറയുന്നു. അതെല്ലാം തന്നെ തന്റെ അപൂർവ്വ ക്യാൻവാസിലേയ്ക്ക് പകർത്താറുണ്ട് ഈ ചിത്രകാരൻ.

സന്ദർശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കുന്നതിനായി വരകളുടെ ലോകത്തേയ്ക്ക് സ്വയം എത്തിയ ബെർക്കിന് ഗുരുസ്ഥാനത്ത് സ്വന്തം അനുഭവങ്ങൾ മാത്രമാണുള്ളത്.

വരകളെ തന്‍റെ സാമൂഹ്യ സേവനത്തിന്‍റെ പാതയിലേയ്ക്കും ബെര്‍ക്ക് മുതല്‍ക്കൂട്ടാക്കുന്നു.  ചിത്രങ്ങളിലൂടെ ലഭിക്കുന്ന വരുമാനം  ബെര്‍ക്ക് ഉപയോഗിക്കുന്നത് തന്‍റെ യാത്രകള്‍ക്ക് മാത്രമല്ല തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന പൂച്ചകള്‍ക്കും പട്ടികള്‍ക്കും തണലും ഭക്ഷണവും ഒരുക്കാനും കൂടിയാണ്.

Social Icons Share on Facebook Social Icons Share on Google +