മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ മറ്റൊരു ഓഡിയോ സോംഗ് കൂടി പുറത്തിറങ്ങി

മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ മറ്റൊരു ഓഡിയോ സോംഗ് കൂടി പുറത്തിറങ്ങി. കടലും കരയും പോലെ എന്നു തുടങ്ങുന്ന ഗാനം എംജി ശ്രീകുമാറാണ് പാടിയിരിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിംധാനം നിർവ്വഹിച്ചിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം.
ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.എംജി ശ്രീകുമാർ പാടിയിരിക്കുന്ന ഗാനത്തിന് ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം വന്നതു മുതൽ പ്രേഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. അനിലേ# പനച്ചൂരാന്റെ വരികൾക്ക് ഷാന്റഹ്മാൻ സംഗീതം നൽകി വിനീത് ശ്രീനിവാസനും രജ്ഞിത് ഉണ്ണിയും ചേർന്ന് ആലപിച്ച ചിത്രത്തിലെ ആദ്യഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബെന്നി പി നായരമ്പലം തിരക്കഥയെഴുതി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരിമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററുകളിലെത്തും. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്ന രേഷ്മ രാജനാണ് നായിക. മാക്‌സ് ലാബ് സിനിമാസ് ആൻഡ് എന്റർടെയ്ൻമെന്റാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +