400 മീറ്റർ ഹർഡിൽസിൽ കാഴ്സ്റ്റൺ വാർഹോമിന് അപ്രതീക്ഷിത വിജയം

നോർവെയുടെ കാഴ്സ്റ്റൺ വാർഹോമിന് ലോക ചാമ്പ്യൻഷിപ്പിന്റെ 400 മീറ്റർ ഹർഡിൽസിൽ അപ്രതീക്ഷിത വിജയം. രണ്ടു തവണ ലോക ചാമ്പ്യനായ അമേരിക്കയുടെ കെറോൺ ക്ലെമന്റിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളിയാണ് കാഴ്സ്റ്റൺ സ്വർണമണിഞ്ഞത്. ഇരുപത്തിയൊന്നുകാരനായ വാർഹോം 48.35 സെക്കൻഡിലാണ് സ്വർണ്ണം സ്വന്തമാക്കിയത്.തുർക്കിയുടെ യാസ്മാനി കോപെല്ലൊ 48.49 സെക്കൻഡിൽ വെളളി നേടിയപ്പോൾ കെറോൺ 48.52 സെക്കൻഡിൽ വെങ്കലം സ്വന്തമാക്കി.

Social Icons Share on Facebook Social Icons Share on Google +