അതിരപ്പള്ളി പദ്ധതിയിൽ പൊതു ചർച്ച വേണമെന്ന് ഉമ്മൻചാണ്ടി

അതിരപ്പള്ളി പദ്ധതിയിൽ പൊതു ചർച്ച വേണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അഭിപ്രായ സമന്വയത്തിനു ശേഷം പദ്ധതി നടപ്പിലാക്കിയാൽ മതി. ചർച്ച നടത്തി മുന്നോട്ട് പോകണം. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും ഉമ്മൻചാണ്ടി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

അതിരപ്പിള്ളി പദ്ധതിയിൽ ഉമ്മൻചാണ്ടിയും താനും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്നും സർക്കാരിന്റെ ഏകപക്ഷീയ നിലപാടിനെയാണ് ഉമ്മൻചാണ്ടി വിമർശിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി വേണ്ടെന്നു തന്നെയാണ് യു.ഡി.എഫിന്റെ നിലപാട്. പ്രതിപക്ഷത്തെ ചാരി വി.എസ് പിണറായിക്കെതിരെ പറയണ്ടെന്നും വി.എസ് സ്വന്തമായ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന് തന്നെയാണ് കോൺഗ്രസ് നിലപാടെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ എം.എം.ഹസൻ. പദ്ധതി സമവായമാക്കാമെന്ന് ഉമ്മൻചാണ്ടി പറഞ്ഞത് പദ്ധതി നടപ്പാക്കണമെന്ന ഉദ്ദേശത്തോടെയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +