ട്രംപിനെതിരെ ഇന്ത്യൻ വംശജന്റെ വ്യത്യസ്ത പ്രതിഷേധം

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ ഇന്ത്യൻ വംശജന്റെ വ്യത്യസ്ത പ്രതിഷേധം. ട്രംപിനോടു രൂപസാദൃശ്യമുള്ള ഭീമൻ കോഴിയുടെ രൂപം വൈറ്റ് ഹൗസിനു സമീപം സ്ഥാപിച്ചാണ് ഈ വേറിട്ട പ്രതിഷേധം ഒരുക്കിയിരിക്കുന്നത് .

ഡോണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെയാണു ഇന്ത്യൻ വംശജൻ തരൺ സിങ് ബ്രാറിന്റെ പ്രതിഷേധം. വൈറ്റ് ഹൗസിൽ വാഷിങ്ടൻ മോണുമെന്റിനു സമീപമാണ് 30 അടി ഉയരമുള്ള ‘ചിക്കൻ ഡോൺ’ സ്ഥാപിച്ചിരിക്കുന്നത്. ഉത്തര കൊറിയ, റഷ്യ നയങ്ങളിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതും നികുതി റിട്ടേൺ രേഖകൾ ട്രംപ് പുറത്തുവിടാത്തതും ചൂണ്ടിക്കാണിച്ചാണ് ഈ വ്യത്യസ്ത പ്രതിഷേധം. ചിക്കൻഡോണിന് ട്രംപിന്റെ ഹെയർ സ്‌റ്റൈലാണ്. രോഷാകുല ഭാവത്തിലുള്ള ഭീമൻകോഴിക്ക് ട്രംപിന്റെ മുഖസാദൃശ്യവുമുണ്ട്. ഇന്റർനെറ്റിൽ 1500 യുഎസ് ഡോളറിന് ചിക്കൻ ഡോണിനെ വാങ്ങാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ പ്രചാരണത്തിലൂടെ സമാഹരിച്ച പണം കൊണ്ടാണു വേറിട്ട പ്രതിഷേധരീതി ഒരുക്കിയത്. യുഎസിൽ ലറേഡോയിലെ താമസക്കാരനായ തരൺ സിങ് ഡോക്യുമെന്ററി ചലച്ചിത്രകാരൻ കൂടിയാണ്.

Social Icons Share on Facebook Social Icons Share on Google +