നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വാദങ്ങൾ ഖണ്ഡിച്ച് പോലീസ്

പൾസർ സുനി നാദിർഷയെ ഫോൺ വിളിച്ചത് നേരത്തെ തന്നെ അറിയിച്ചെന്ന ദീലീപിന്റെ വാദത്തിനെതിരെ പോലീസ്. ഡിജിപിക്ക് അയച്ച വാട്‌സ്പ്പ് സന്ദേശം പരാതിയായി കണക്കാക്കാനാകില്ല. ഏപ്രിൽ 22 നാണ് ദിലീപ് പരാതി നൽകിയത്. മാർച്ച് മാസം മുതൽ തന്നെ ദിലീപിനെ സംശയിച്ചിരുന്നുവെന്നും വ്യക്തമാക്കി പോലീസ് കോടതയിൽ സത്യവാങ്മൂലം നൽകും.

മാർച്ച് 28 നാണ് ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനെ വിളിച്ചത്. എന്നാൽ ആഴ്ചകൾക്ക് ശേഷം ഏപ്രിൽ 22 ന് മാത്രമാണ് ദിലീപ് പരാതി നൽകിയതെന്നായിരുന്നു പോലീസിന്റെ വാദം. ഇതിനെതിരായി ദിലീപ് ഹൈക്കോടതയിൽ നൽകിയ ജാമ്യാപേക്ഷയിൽ പരാമർശം നടത്തിയതായി വാർത്തകൾ വന്നതോടെയാണ് ഇക്കാര്യത്തിൽ പോലീസ് വ്യക്തവരുത്തുന്നത്. ദിലീപ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അയച്ചുവെന്ന് പറയപ്പെടുന്ന വോട്‌സാപ്പ് സന്ദേശം പരാതിയായി കാണാൻ കഴിയില്ലെന്നാണ് പോലീസ് നിലപാട്. ഒപ്പം പൾസർ സുനി ജയിലിൽ നിന്ന് കത്ത് അയക്കുന്നതിന് മുൻപ് തന്നെ പോലീസിന് ദിലീപിനെ സംശയം ഉണ്ടായിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതായത് പോലീസിന്റെ രേഖകളിൽ ഉള്ള ഏപ്രിൽ 22 ലെ പരാതി മാത്രമേ ഔദ്യോഗികമായി ഉള്ളുവെന്ന് സാരം. ഇക്കാര്യങ്ങൾ എല്ലാം ഹൈക്കോടതയിൽ സത്യവാങ്ങ്മൂലം നൽകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ദിലീപ് അയച്ച വോട്‌സാപ്പ് സ്‌ദേശത്തെ കുറിച്ച് പോലീസ് മേധാവിയും കൃത്യമായി പ്രതികരണം നടത്തിയിട്ടില്ല. അടുത്ത വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഇനി ദിലീപിന്റെ ജാമ്യം പരിഗണിക്കുക. അപ്പോൾ പോലീസ് റിമാന്റ് റിപ്പോർട്ടിൽ സൂചിപ്പിച്ച ഗൂഢാലോചന വാദം പൊള്ളയാണെന്ന് തെളിയിക്കാനാകും പ്രതിഭാഗത്തിന്റെ ശ്രമം. അബാദ് പ്ലാസയിലെ മൊബൈൽ ടവർ ലൊക്കേഷൻ തെളിവുകൾക്കുള്ള പകരം ന്യായവും ജാമ്യഹർജിയിൽ ദിലീപിന്റെ അഭിഭാഷകൻ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം, പൾസർ സുനിയെ കുറിച്ചുള്ള പരാതി ദിലീപ് തനിക്ക് നൽകിയിരുന്നുവെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ. വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും ലോക് നാഥ് ബെഹ്‌റ തിരുവനന്തപുരത്ത് പറഞ്ഞു

Social Icons Share on Facebook Social Icons Share on Google +