കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറത്ത് വാണിജ്യനികുതി ഉദ്യോഗസ്ഥർ അറസ്റ്റിലായി

കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി ഉദ്യോഗസ്ഥർ മലപ്പുറത്ത് അറസ്റ്റിലായി. കെട്ടിട നിർമ്മാണ സാമഗ്രികളുടെ ചരക്ക് സേവന നികുതി ഒഴിവാക്കാൻ 60,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വാണിജ്യനികുതി ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തത്. വാണിജ്യനികുതി മലപ്പുറം ഒഫീസിലെ ഇന്റലിജൻസ് ഒഫീസർ കെ മോഹനൻ, ഇന്റലിജൻസ് ഇൻസ്‌പെക്ടർ ഫൈസൽ ഇസഹാഖ് എന്നിവരാണ് അറസ്റ്റിലായത്. വാണിജ്യനികുതി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി മുഹമ്മദാലി എന്നയാൾ മലപ്പുറം എസ് പി ക്ക് നൽകിയ പരാതിയെതുടർന്നാണ് കോഴിക്കോട് നിന്നുള്ള വിജിലൻസ് സംഘം തെളിവുകളോടെ ഇരുവരേയും അറസ്റ്റ് ചെയ്തത്.

Social Icons Share on Facebook Social Icons Share on Google +