ഗൊരഖ്പൂര്‍ സംഭവം സ്വകാര്യ കമ്പനികൾ രാജ്യം അടക്കിവാഴുന്നു എന്നതിന്റെ തെളിവാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

സ്വകാര്യ കമ്പനികൾ രാജ്യം അടക്കിവാഴുന്നു എന്നതിന്റെ തെളിവാണ് യുപിയിൽ ഇന്നലെ കുട്ടികൾ മരിക്കാൻ ഇടയായ സംഭവമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. രാജ്യവ്യാപകമായി വിഷയത്തിൽ പ്രതിഷേധിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സാധിക്കാതിരുന്നത് വിമാനം വൈകിയതുകൊണ്ടാണെന്നും, എയർ ഇന്ത്യക്കെതിരെ കേന്ദ്രമന്ത്രിക്ക് പരാതിനൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +