അത്‌ലറ്റിക് മീറ്റിലെ അവസാന മത്സരത്തിൽ മോ ഫറയ്ക്ക് വെള്ളി

ദീർഘദൂര ഓട്ടത്തിലെ എക്കാലത്തെയും മികച്ച താരം ബ്രിട്ടന്റെ മോ ഫറയ്ക്ക് ലോക അത്‌ലറ്റിക് മീറ്റിലെ അവസാന മത്സരത്തിൽ വെള്ളി.

5000 മീറ്റർ ഓട്ടത്തിൽ ഫറയെ പിന്നിലാക്കി എത്യോപ്യൻ താരം മുഖ്താർ എഡ്രീസ് സ്വർണം നേടി. 13.32 മിനിറ്റിലാണ് എഡ്രീസ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ഫറ 13.33 മിനിറ്റിൽ വെള്ളി നേടിയപ്പോൾ യു.എസിന്റെ പോൾ ചെലിമോ 13.34 മിനിറ്റിൽ വെങ്കലം നേടി. നേരത്തേ 10000 മീറ്ററിൽ ഫറ സ്വർണം നേടിയിരുന്നു.

10000, 5000 മീറ്ററുകളിൽ 2012ലെയും 2016ലെയും ഒളിമ്പിക്‌സുകളിലും കഴിഞ്ഞ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലും സ്വർണ ഡബിൾ തികച്ച താരമാണ് ഫറ.

Social Icons Share on Facebook Social Icons Share on Google +