കാന്‍ഡി ടെസ്റ്റില്‍ ശ്രീലങ്ക ഫോളോ ഓണ്‍ ചെയ്യുന്നു

കാന്‍ഡി ടെസ്റ്റിലും ഇന്ത്യന്‍ ആധിപത്യം. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 487 നെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 135 റണ്‍സിന് എല്ലാവരും പുറത്തായി. ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില് 19 റണ്‍സ് എന്ന നിലയിലാണ്.

ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 487 റൺസ് നേടി. ശിഖർ ധവാനും ഹർദിക് പാണ്ഡ്യക്കും സെഞ്ച്വറി. 329 ന് 6 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യയുടെ സ്‌കോറിംഗിന് കരുത്തേകിയത് ഹർദിക് പാണ്ഡ്യയുടെ മിന്നും സെഞ്ച്വറിയാണ്. വെറും 86 പന്തിൽ നിന്നാണ് പാണ്ഡ്യ കന്നി സെഞ്ച്വറി തികച്ചത്. 7 സിക്‌സും 7 ഫോറും ഉൾപ്പെടെയായിരുന്നു പാണ്ഡ്യയുടെ സെഞ്ച്വറി നേട്ടം. ശ്രീലങ്കയ്ക്കായി സണ്ഡകൻ അഞ്ചും.

Social Icons Share on Facebook Social Icons Share on Google +