വാഹനപ്രേമികൾക്ക് ആവേശമായി സുസുക്കിയുടെ പുതിയ ജിക്‌സർ എസ് എഫ് എ ബി എസ്

വാഹനപ്രേമികൾക്ക് ആവേശമായി മാറിയിരിക്കുകയാണ് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ ജിക്‌സർ എസ് എഫ് എ ബി എസ്. കാർബുറേറ്റഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് വകഭേദങ്ങളിൽ ലഭ്യമാവുന്ന ബൈക്കിന് ഡൽഹിയിൽ 1.08 ലക്ഷം മുതൽ 1.13 ലക്ഷം രൂപ വരെയാണു വില.

സുസുക്കിയുടെ പുത്തൻ വാഹനം വാഹനവിപണിയിൽ തരംഗം തീർത്തിരിക്കുകയാണ്. മുൻ ബ്രേക്കിങ് യൂണിറ്റിനെ സഹായിക്കുന്ന സിംഗിൾ ചാനൽ എ ബി എസ് സഹിതമെത്തുന്ന ബൈക്കിന് സാധാരണ മോഡലിനെ അപേക്ഷിച്ച് 5,000 രൂപയോളം അധികമാണു വില. കാഴ്ചയിൽ സാധാരണ മോഡൽ പോലിരിക്കുന്ന ‘ജിക്‌സർ എസ് എഫ് എ ബി എസി’ന് സമാന ഗ്രാഫിക്‌സും നിറക്കൂട്ടും നൽകിയാണ് സുസുക്കി രൂപകൽപന ചെയ്തിരിക്കുന്നത്.

മുൻ ഡിസ്‌ക് ബ്രേക്കിലെ എ ബി എസ് സെൻസർ റിങ്ങും മുൻ മഡ്ഗാഡിലെ ഗ്രാഫിക്‌സും ആണ് പ്രധാന മാറ്റങ്ങൾ.ബൈക്കിനു കരുത്തേകുന്നത് 155 സി സി, എയർ കൂൾഡ് എൻജിനാണ്.പരമാവധി 14.8 പി എസ് കരുത്തും 14 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ട്വിൻ പോർട്ട് എക്‌സോസ്റ്റ് മഫ്‌ളറുമായി എത്തുന്ന ബൈക്കിലെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് ഗീയർബോക്‌സാണ്. പൂർണതോതിലുള്ള ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 41 എം എം മുൻ ഫോർക്ക്, ഏഴു സ്റ്റെപ് അഡ്ജസ്റ്റബ്ൾ മോണോ ഷോക്ക് എന്നിവയും പ്രധാന ആകർഷണങ്ങളാണ്.

അടിസ്ഥാന സ്ട്രീറ്റ് ഫൈറ്റർ മോഡലിനൊപ്പം സ്‌പെഷൽ എഡീഷൻ രൂപത്തിലും ഫെയറിങ് സഹിതം മൂന്ന്’ജിക്‌സർ എസ് എഫ് രീതിയിലും ബൈക്ക് ലഭ്യമാണ്.

Social Icons Share on Facebook Social Icons Share on Google +