മഹീന്ദ്രയുടെ പുത്തൻവാഹനം എക്‌സ്.യു.വി 700 ഇന്ത്യൻ വിപണിയിലേക്ക്

മഹീന്ദ്രയുടെ പുത്തൻവാഹനം ഇന്ത്യൻ വിപണിയിലേക്ക്. കൊറിയൻ പങ്കാളികളായ സാങ്യോങ്ങിന്റെ പ്രീമിയം എസ്യുവിയുടെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

യുകെ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന സാങ്യോങ് റെക്സ്റ്റണാണ് മഹീന്ദ്ര എക്‌സ്.യു.വി 700 എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കുന്നത്. ചെറിയ മാറ്റങ്ങളോടെയാണ് വാഹനം ഇന്ത്യൻ വിപണിയിലെത്തിക്കുക. പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാകും എക്‌സ്.യു.വി 700 വിപണിയിൽ എത്തുക. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുണ്ടാകും പുതിയ എസ് യു വിക്ക്. 2865 എംഎമ്മാണ് വീൽ ബെയ്‌സ്.  കാഴ്ചയിലെ പ്രീമിയം ലുക്കാണ് പുതിയ എസ് യു വിയുടെ പ്രധാന ആകർഷണം. മുൻപിൻ ബംപറുകൾ, ബോഡിയുടെ നിറമുള്ള ക്ലാഡിങ്ങുകൾ, പുതിയ ഹെഡ് ലാമ്പുകൾ എന്നിവയാണ് റെക്‌സറ്റണിൽ നിന്നുള്ള പ്രധാന മാറ്റങ്ങൾ. ഡ്യുവൽ ടോൺ കളർ തീമിലുള്ള ക്യാമ്പിൻ, ടച്ച് സ്‌ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം എന്നിവ പുതിയ വാഹനത്തിലുണ്ട്. 2.2 ലീറ്റർ ഡീസൽ എൻജിനിലായി മാനുവൽ ഓട്ടമാറ്റിക്ക് വകഭേദങ്ങളാണ് വാഹനത്തിന്റെ യുകെ പതിപ്പിനുള്ളത്. കൂടാതെ 5 സീറ്റർ, ഏഴ് സീറ്റർ വകഭേദങ്ങവും ലഭ്യമാണ്. 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 181 ബിഎച്ചിപി കരുത്തും 1400 മുതൽ 2800 വരെ ആർപിഎമ്മിൽ 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. വൈ 400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന എസ് യു വി 2018 ൽ മഹീന്ദ്ര ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +