ആരാധകർക്ക് സന്തോഷവാർത്തയുമായി നോക്കിയ

നോക്കിയയുടെ ആരാധകർക്ക് സന്തോഷവാർത്ത. നോക്കിയുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോൺ അവതരിപ്പിച്ചു. ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 എത്തിയിരിക്കുന്നത്.

സ്മാർട്ട്‌ഫോൺ ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ഫ്‌ലാഗ്ഷിപ്പ് ഫോണിന് ആവേശകരമായ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. നിരവധി മികച്ച ഫീച്ചറുകളുമായാണ് ഇത്തവണ നോക്കിയയുടെ വരവ്. നോക്കിയയുടെ ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്‌സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറ തന്നെ.കാൾ സീസ് ലെൻസോടെയുള്ള ഇരട്ടക്യാമറ നോക്കിയ 8ന്റെ പ്രധാന സവിശേഷതയാണ്. കാൾ സീസുമായി ചേർന്ന് എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കുന്ന ആദ്യ ഫോണാണ് നോക്കിയ8. 13 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകളാണ് പിന്നിൽ. മുന്നിലും 13 മെഗാപിക്‌സൽ സെൻസർ തന്നെയാണ്. നോക്കിയ 8 ൽ സ്‌നാപ്ഡ്രാഗൻ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഹാൻഡ്‌സെറ്റ് ആൻഡ്രോയ്ഡ് ഒയും സപ്പോർട്ട് ചെയ്യുമെന്നാണ് റിപ്പോർട്ട്. ബാറ്ററി ലൈഫ് 3090 എംഎഎച്ച് ആണ്.നോക്കിയ 8 സെപ്റ്റംബറോടെ രാജ്യാന്തര തലത്തിൽ വിൽപ്പനക്കെത്തും. ഏകദേശം 45,000 രൂപയാണ് ഫോണിന്റെ വില. ഇന്ത്യയിൽ ഒക്ടോബറിലായിരിക്കും പുത്തൻ ഫോൺ എത്തുക. എന്നാൽ ഇന്ത്യയിൽ വില എത്രയായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഐഫോൺ 7 പ്ലസ്, സാംസങ് ഗ്യാലക്‌സി എസ്8 എന്നീ ഫോണുകളുമായി മൽസരിക്കാൻ ശേഷിയുള്ള ഫീച്ചറുകളാണ് കമ്പനി നോക്കിയ 8 ൽ ഒരുക്കിയിരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +