ദുബായ് ടോർച്ച് ടവറിന് തീപിടിച്ചത് അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗറ്റിൽ നിന്ന്

ദുബായ് മറീനയിലെ ടോർച്ച് ടവർ എന്ന കൂറ്റൻ കെട്ടിടത്തിന്റെ തീപിടിത്തത്തിന് കാരണം സിഗററ്റ് വലിച്ചെറിഞ്ഞതാണെന്ന് പൊലീസ് റിപ്പോർട്ട്. ഓഗസ്റ്റ് നാലിനാണ് ഈ വൻ ദുരന്തത്തിന് കാരണമായത്. അപകടത്തിൽ 38 ഫഌറ്റുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, തീപ്പിടിത്തത്തിന് കാരണം, കത്തുന്ന സിഗററ്റ് കുറ്റി വലിച്ചെറിഞ്ഞതാണെന്ന് കണ്ടെത്തിയത്. ബാൽക്കണിയിലെ ചെടിയിലേക്ക് വീണ സിഗററ്റ്, പിന്നീട് ആളിക്കത്തുകയായിരുന്നു.

Social Icons Share on Facebook Social Icons Share on Google +