പഴയ ഫീസിൽ 50 പേർക്ക് മെഡിക്കൽ പ്രവേശന സൗകര്യവുമായി ഡോ. ആസാദ് മൂപ്പൻ ഫൗണ്ടേഷൻ

എം ബി ബി എസ് സീറ്റിന് ഫീസ് കുത്തനെ വർധിപ്പിച്ചത് മൂലം ദുരിതത്തിലായ വിദ്യാർഥികൾക്ക് ആശ്വാസവുമായി ദുബായ് കേന്ദ്രമായ ഡോക്ടർ ആസാദ് മൂപ്പൻ ഫൗണ്ടേഷൻ രംഗത്ത് വന്നു. ഇതനുസരിച്ച്, ഈ വർഷം 50 കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ എന്ന പഴയ നിരക്കിൽ കോളേജ് പ്രവേശനം നൽകാൻ തയ്യാറാണെന്ന് ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. വയനാട്ടിലെ വിംസ് മെഡിക്കൽ കോളേജ് വഴിയാണ് പ്രവേശനം നൽകുന്നത്. ഇതുസംബന്ധിച്ച് കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജയ്ക്ക് , കത്ത് നൽകിയെന്ന് ഡോ. ആസാദ് മൂപ്പൻ കത്ത് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +